സമരം എങ്ങനെയെന്ന് കാണിക്കാമെന്ന് ശിവൻകുട്ടി; ദയവ് ചെയ്ത് കാണിക്കരുത്, പണ്ട് അടിവസ്ത്രം ഉള്‍പ്പെടെ കണ്ടതാണെന്നും വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സമരം ചെയ്യുന്നതിന് മര്യാദ വേണമെന്നും എങ്ങനെയാണ് സമരം ചെയ്യുന്നതെന്ന് താന്‍ വേണമെങ്കില്‍ കാണിച്ചു തരാമെന്നുമുള്ള നിയമസഭയിലെ മന്ത്രി ശിവൻകുട്ടിയുടെ പരാമർശത്തിന് പരിഹാസ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദയവു ചെയ്ത് കാണിക്കരുതെന്നും കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ പണ്ട് അദ്ദേഹത്തിന്റെ അടിവസ്ത്രം ഉള്‍പ്പെടെ കണ്ടതാണെന്നും സതീശൻ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലറങ്ങി നടത്തിയ പ്രതിഷേധത്തിനിടെ സംസാരിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു സമര കാര്യത്തിലെ ശിവൻകുട്ടിയുടെ പ്രതികരണം. സ്പീക്കറുടെ മുഖം കാണാൻ കഴിയുന്നില്ലെന്നും സ്പീക്കർ ഒന്ന് എഴുന്നേറ്റ് നിന്നാൽ കാണാമായിരുന്നുവെന്നും തമാശയായി പറഞ്ഞ ശേഷമായിരുന്നു ശിവൻകുട്ടി പ്രതിപക്ഷത്തെ ഉപദേശിച്ചത്.
ഇതന് ബാർകോഴ വിവാദകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടഞ്ഞുള്ള പ്രതിപക്ഷ സമരം ഓർമിപ്പിച്ചായിരുന്നു സതീശന്റെ മറുപടി. മന്ത്രി ശിവൻകുട്ടി പറയുകയാണ്, മര്യാദ വേണം സമരം ചെയ്യുന്നതിന് എന്ന്. എങ്ങനെയാണ് സമരം ചെയ്യുന്നതെന്ന് കാണിച്ചു തരാമെന്ന്. ദയവുചെയ്ത് അദ്ദേഹം കാണിക്കരുത്. അദ്ദേഹത്തിന്റെ അടിവസ്ത്രം വരെ പണ്ട് കണ്ടതാണ് -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

