പാലക്കാട്: 2019ൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ രാജ്യത്ത് ചില ഭാഗങ്ങളൊഴികെയുള്ള പ്രദേശങ്ങളിൽ താഴ്ന്ന താപനിലയിൽ ശരാശരി 0.5 ഡിഗ്രി സെൽഷ്യസ് വർധനവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. എൽനിനോ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
പസഫിക് സമുദ്രോപരിതലത്തിലെ താപം പതിവിനേക്കാൾ വർധിച്ചത് ശൈത്യകാലത്ത് ചൂട് വർധിക്കാൻ കാരണമാകും. എന്നാൽ, ശക്തമായ എൽനിനോ പ്രതിഭാസത്തിന് സാധ്യതയില്ല. ശൈത്യകാലത്ത് താപനില വർധിച്ചാൽ വേനൽക്കാലത്തും താപനില വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.