Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട് കനക്കുന്നു:...

ചൂട് കനക്കുന്നു: സംസ്ഥാനത്ത് തിങ്കളാഴ്ചവരെ 12 ജില്ലകളിൽ ഉയർന്നതാപനില മുന്നറിയിപ്പ്

text_fields
bookmark_border
ചൂട് കനക്കുന്നു: സംസ്ഥാനത്ത് തിങ്കളാഴ്ചവരെ 12 ജില്ലകളിൽ ഉയർന്നതാപനില മുന്നറിയിപ്പ്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്‍റെ ഭാഗമായി 12 ജില്ലകളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിലെ മലയോരമേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ‍്യസ് വരെ താപനില ഉയരുമെന്നും, ചൂടും അസ്വസ്ഥയും നിറഞ്ഞ കാലാവസ്ഥക്ക് സാധ‍്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ‍്യസ് വരെ താപനില ഉയരും. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ‍്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട്, ജില്ലകളിൽ 36 ഡിഗ്രി വരെയുമാണ് താപനില ഉയരാന്‍ സാധ‍്യത. പകൽ 11 മുതൽ മൂന്ന് മണിവരെ വെയിൽ കൊള്ളരുതെന്നും മുന്നറിയിപ്പിൽ പറ‍യുന്നു. ഇത് സൂര്യാഘാതം, നിർജ്ജലീകരണം എന്നിവക്ക് കാരണമായേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalakkadWeather alertKerala News
News Summary - Heat Intensifies: High Temperature alert in 12 Districts Until Monday
Next Story