Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉയര്‍ന്ന ചൂട്:...

ഉയര്‍ന്ന ചൂട്: ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ തുറന്നു

text_fields
bookmark_border
ഉയര്‍ന്ന ചൂട്: ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ തുറന്നു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടാ​ൻ എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക ഹീ​റ്റ് സ്‌​ട്രോ​ക്ക് ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ച്ചു.

ഇ​തി​നാ​യി ഹീ​റ്റ് ഹെ​ല്‍ത്ത് ആ​ക്ഷ​ന്‍ പ്ലാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച​താ​യി മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. ഈ ​ക്ലി​നി​ക്കു​ക​ളി​ൽ കൂ​ളി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ ഉ​യ​ര്‍ന്ന അ​ള്‍ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ ശ​രീ​ര​ത്തി​ല്‍ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു. തു​ട​ര്‍ച്ച​യാ​യി വെ​യി​ലേ​റ്റാ​ല്‍ സൂ​ര്യാ​ഘാ​ത​മോ സൂ​ര്യാ​ത​പ​മോ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. കു​ഞ്ഞു​ങ്ങ​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നേ​രി​ട്ട് വെ​യി​ലേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജോ​ലി​സ​മ​യം പ്ര​ഭാ​ത​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​യി ക്ര​മീ​ക​രി​ക്ക​ണം. ശ​രീ​ര​ത്തി​ല്‍നി​ന്ന് അ​മി​ത​മാ​യ ജ​ല​ന​ഷ്ട​ത്തി​ലൂ​ടെ നി​ര്‍ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം.

വീ​ട്ടി​ലാ​ണെ​ങ്കി​ലും നി​ര്‍ജ​ലീ​ക​ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ജ​ലാം​ശം ഉ​റ​പ്പാ​ക്കാ​ൻ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി​യ​വ കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heathospitalsKerala weatherclinicsheatstroke
News Summary - High heat: Heat stroke clinics opened in hospitals
Next Story