Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട്: നിർദേശങ്ങളുമായി...

ചൂട്: നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്​

text_fields
bookmark_border
ചൂട്: നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. കു​ഞ്ഞു​ങ്ങ​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നേ​രി​ട്ട് വെ​യി​ലേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജോ​ലി സ​മ​യം പ്ര​ഭാ​ത​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​യി ക്ര​മീ​ക​രി​ക്ക​ണം. നി​ര്‍ജ​ലീ​ക​ര​ണം സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം.

ജ​ലാം​ശം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി​യ​വ കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. വീ​ടി​നു​ള്ളി​ല്‍ വാ​യൂ​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ള്‍ക്കും പ​ക്ഷി​ക​ള്‍ക്കും വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം. അ​മി​ത​മാ​യി മ​ധു​രം ചേ​ര്‍ത്ത​തും കാ​ര്‍ബ​ണേ​റ്റ​ഡു​മാ​യ പാ​നീ​യ​ങ്ങ​ൾ സൂ​ക്ഷി​ച്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.

ഇ​വ നി​ര്‍ജ​ലീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാം. പൊ​ള്ള​ല്‍, ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, ഓ​ക്കാ​ന​വും ഛര്‍ദി​യും, അ​സാ​ധ​ര​ണ വി​യ​ര്‍പ്പ്, ക​ഠി​ന ദാ​ഹം, മൂ​ത്ര​ത്തി​ന്റെ അ​ള​വ് കു​റ​യ​ൽ, മൂ​ത്രം ക​ടും നി​റ​ത്തി​ലാ​വ​ൽ, വേ​ഗ​ത്തി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, ബോ​ധ​ക്ഷ​യം എ​ന്നി​വ​യു​ണ്ടാ​യാ​ല്‍ ശ്ര​ദ്ധി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatHealth DepartmentAdviceKerala
News Summary - Heat: Health Department with recommendations
Next Story