Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; മധ്യവയസ്‌കൻ മരിച്ചു

text_fields
bookmark_border
കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; മധ്യവയസ്‌കൻ മരിച്ചു
cancel

വൈത്തിരി: കാറോടിക്കുന്നതിനിടെ ഹൃദയാഘാതമനുഭവപ്പെട്ട മധ്യവയസ്‌കൻ മരിച്ചു. കാർ അപകടത്തിൽപെട്ടു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇദ്ദേഹം മരണമടയുകയും ചെയ്തു. കോടഞ്ചേരി തുരുത്തിയിൽ വീട്ടിൽ കുര്യൻ (62) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജിതേഷിന് (33) പരിക്കേറ്റു.


ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഭാര്യ ഏലിയാമ്മയോടൊത്ത് ചുണ്ടേൽ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് തളിപ്പുഴയിൽ വെച്ച് കുര്യന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും തുടർന്ന് കല്ലിലും ഇടിച്ചു നിൽക്കുകയായിരുന്നു. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽകൊണ്ടുപോയെങ്കിലും മരണപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack while driving; The middle-aged man died
Next Story