Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയഘാതം; ജിദ്ദയിൽ മലപ്പുറം, പാലക്കാട് സ്വദേശികൾ മരിച്ചു

text_fields
bookmark_border
ഹൃദയഘാതം; ജിദ്ദയിൽ മലപ്പുറം, പാലക്കാട് സ്വദേശികൾ മരിച്ചു
cancel
camera_alt

അബ്ദുൽ കരീം, സൈതലവി

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം എ.ആർ നഗർ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽ കരീം (55), പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തൻ പീടിയേക്കൽ സൈതലവി (55) എന്നിവരാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അബ്ദുൽ കരീം സനാബീൽ ഡിസ്ട്രിക്ടിൽ ബഖാല ജീവനക്കാരനായിരുന്നു.

സൈതലവി അമീർ ഫവാസിൽ ഹൗസ് ഡ്രൈവറായും ജോലി ചെയ്തുവരികയായിരുന്നു. കുഞ്ഞിമൂസ, കുഞ്ഞാമി ദമ്പതികളുടെ മകനാണ് അബ്ദുൽ കരീം. കുഞ്ഞാലിയുടെയും പാത്തുമ്മയുടെയും മകനാണ് സൈതലവി. ഇരുവരുടെയും മയ്യിത്തുകൾ ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heart attack; Residents of Malappuram and Palakkad died in Jeddah
Next Story