പന്ന്യൻ രവീന്ദ്രനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
text_fieldsപാലക്കാട്: സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രനെ പാലക്കാട് ജില്ല ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെ പാലക്കാെട്ടത്തിയതായിരുന്നു അദ്ദേഹം. രാവിലെ 11.30ന് സി.പി.െഎ ജില്ല കമ്മിറ്റി ഓഫിസിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് എന്നിവരുമായി സംസാരിച്ചിരിക്കുേമ്പാഴാണ് അസ്വസ്ഥതയുണ്ടായത്.
നെഞ്ചുവേദനയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ല ആശുപത്രിയിലേക്കെത്തിച്ചു. പരിശോധനയിൽ ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിക്കുന്ന അദ്ദേഹം വൈകീട്ടോടെ ലഘുഭക്ഷണം കഴിച്ചുതുടങ്ങി. സുഖമായിരിക്കുന്നെന്നും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗ ചികിത്സ വിദഗ്ധൻ ഡോ. സീയാറിെൻറ നേതൃത്വത്തിലായിരുന്നു ചികിത്സ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
