Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനിൽവെച്ച് ഹൃദയാഘാതം; വയോധിക മരിച്ചു

text_fields
bookmark_border
ട്രെയിനിൽവെച്ച് ഹൃദയാഘാതം; വയോധിക മരിച്ചു
cancel

കുറ്റിപ്പുറം: ട്രെയിനിൽവെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഏർവാടി തീർഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘത്തിലെ വയോധിക മരിച്ചു. കാസർകോട് മധൂർ സ്വദേശി മൊയ്തീൻകുട്ടിയുടെ ഭാര്യ അവ്വാബിയാണ് (66) മരിച്ചത്. ചെന്നൈ-മംഗലാപുരം എഗ്‌മോർ എക്സ്പ്രസിലാണ് സംഭവം.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ഇവർ റെയിൽവേ സ്റ്റേഷനിലെ ഡോക്ടറുടെ സഹായത്താൽ പ്രാഥമിക ചികിത്സ നടത്തി. തുടർന്ന് യാത്രചെയ്ത ഇവർക്ക് കുറ്റിപ്പുറത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു.

റെയിൽവേ അധികൃതർ ആംബുലൻസ് വിളിച്ച് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് കോഴിക്കോട്ടുനിന്ന് റെയിൽവേ പൊലീസും ബന്ധുക്കളും എത്തി ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack on train: Elderly woman dies
Next Story