Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗം കെ. ടി മാത്യു മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗം കെ. ടി മാത്യു മരിച്ചു
cancel

മാരാരിക്കുളം: സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത്‌ മുൻ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ അഡ്വ. കെ. ടി മാത്യു (42) അന്തരിച്ചു. എറണാകുളം പെരുമ്പാവൂരിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മരണം.മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പതിനേഴാം വാർഡ് സർവോദയപുരം കുറുക്കഞ്ചിറയിൽ പരേതനായ കുഞ്ഞുമോന്റെയും ജെസിയുടെയും മകൻ ആണ്. അവിവാഹിതനാണ്.

സഹോദരി :സഞ്ജു. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം, ഡി. വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മത്സ്യ തൊഴിലാളി യൂനിയൻ നേതാവ്, ഓട്ടോ, ടെമ്പോ ടാക്സി വർക്കേഴ്സ് യൂനിയൻ ഏരിയ പ്രസിഡന്റും ആയി പ്രവർത്തിച്ചു വരികയായിരുന്നു. എസ്. എഫ്.ഐ, ഡി.വൈ.എഫ്. ഐ നേതാവായിരിക്കെ പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനായിരിക്കെ ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heart attack CPM Mararikulam Area Committee Member K. T Mathew dies
Next Story