Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: ആൻമരിയയുടെ നില മാറ്റമില്ലാതെ തുടരുന്നു

text_fields
bookmark_border
Heart attack, Ann Maria
cancel

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പനയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിൽ ജീവൻ രക്ഷാദൗത്യവുമായി എത്തിച്ച 17കാരി ആൻമരിയ ജോയിയുടെ നിലയിൽ മാറ്റമില്ല. ബോധം തെളിഞ്ഞിട്ടില്ലെന്നും മെനിഞ്ചൈറ്റിസ് ആണോയെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. തലച്ചോറിന്‍റെ എം.ആർ.ഐ സ്കാനിങ് നടത്തിയതിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നത് പ്രതീക്ഷാവഹമാണ്.

ഗുരുതരാവസ്ഥയിലായിരുന്ന ആൻമരിയയെ വ്യാഴാഴ്ച ഉച്ചക്കാണ് അപൂർവ രക്ഷാദൗത്യമെന്ന നിലക്ക് കട്ടപ്പന സെന്‍റ്​ ജോൺസ് ആശുപത്രിയിൽ നിന്ന് രണ്ടു മണിക്കൂർ 40 മിനിറ്റിനുള്ളിൽ കൊച്ചിയിലെത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിനാണ്​ ഗതാഗത ക്രമീകരണങ്ങളുൾപ്പെടെ കാര്യങ്ങൾ ഏകോപിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack: Ann Maria's status remains unchanged
Next Story