Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരോഗ്യപ്രശ്നം: പ്രസംഗം ചുരുക്കി മുഖ്യമന്ത്രി
text_fieldsbookmark_border
അരീക്കോട്: ഏറനാട് മണ്ഡലത്തിൽ നവകേരള സദസ്സിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപ്രശ്നങ്ങളാൽ പ്രസംഗം ചുരുക്കി. വ്യാഴാഴ്ച ഉച്ചക്ക് 12.30ടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിലെത്തിയത്. മാസ്ക് ധരിച്ചെത്തിയ അദ്ദേഹം ജലദോഷം കാരണമാണ് മാസ്ക് ധരിച്ചതെന്ന് പറയുകയും ചെയ്തു.
മാസ്ക് ഊരിവെച്ചാണ് സംസാരം തുടങ്ങിയത്. തുടർന്ന് പ്രധാന കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ട് സംസാരം ചുരുക്കുകയായിരുന്നു. തുടർന്ന് നിലമ്പൂർ മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടു. സമാനരീതിയിൽതന്നെയായിരുന്നു നിലമ്പൂർ മണ്ഡലത്തിലും പ്രസംഗം.
Next Story

