Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്ക് പോലും ധരിക്കാതെ പ്രതിഷേധം: നേതാക്കൾ അണികളെ പറഞ്ഞുമനസ്സിലാക്കണമെന്ന് കെ.കെ. ശൈലജ

text_fields
bookmark_border
Shailaja-teacher.jpg
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. സമരങ്ങളും പ്രതിഷേധങ്ങളും കൈവിട്ട കളിയാണ്. മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും. നേതാക്കള്‍ അണികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ അവധിയിലുള്ള ജീവനക്കാരോട് തിരികെ ജോലിക്ക് ഹാജരാകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കൊവിഡ് മൂലമുള്ള അടിയന്തിര സാഹചര്യം കണക്കിലെടുത്ത് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. ദീർഘകാല ശൂന്യവേതന അവധി, ആരോഗ്യ പരമായ കാരണങ്ങളാൽ ഉള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവർ ജോലിക്കെത്തണം. ഏഴ് ദിവസത്തിനുള്ളിൽ ഇവർ ജോലിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Health minister's warning- kerala news
Next Story