Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ - രമേശ് ചെന്നിത്തല

text_fields
bookmark_border
കണ്ണൂർ ഡി.സി.സി ഓഫിസിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു
ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ - രമേശ് ചെന്നിത്തല
cancel
camera_altരമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.എസ്‌.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ശ്രമം കൂടിയാണ്.

കെ.എസ്‌.യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും.

കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപകലുഷിതമാക്കാനാണ് ആരോഗ്യമന്ത്രിയുടെ അപഹാസ്യ നാടകം സഹായിക്കുക.

ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ് '

ഇതിൻറെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.

അക്രമം നോക്കിനിൽക്കുന്ന പൊലീസ് മറുപടി പറയേണ്ടിവരും.

ഈ ആക്രമണ കഥയെ പരിചയയാക്കി ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല - ചെന്നിത്തല പറഞ്ഞു.

ഇിതിനെ മറയാക്കി കൊണ്ട് കണ്ണൂർ ഡി.സി.സി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായരീതിയിൽ പ്രതിഷേധിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story