Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജിൽ ആരോഗ്യ...

മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം; രോഗികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു

text_fields
bookmark_border
veena george
cancel

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മിന്നൽ സന്ദർശനം നടത്തി. ഇന്നലെ രാത്രി 10.30യോടെയാണ് മന്ത്രി സന്ദർശനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളോട് വിവരം ചോദിച്ചറിഞ്ഞ മന്ത്രി ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിക്കുകയും ചെയ്തു. മന്ത്രി മൂന്നു മണിക്കൂർ ആശുപത്രിയിൽ ചെലവഴിച്ചു. ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിന്‍റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിച്ചു.

ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളജിൽ ചെലവഴിച്ചു.

Show Full Article
TAGS:Veena GeorgeThiruvananthapuram Medical College
News Summary - Health Minister Veena George lightning visit to Thiruvananthapuram Medical College
Next Story