Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്​സുമാരുടെ സമരം: എസ്​മ പ്രയോഗിക്കില്ലെന്ന്​ ആരോഗ്യ മന്ത്രി

text_fields
bookmark_border
നഴ്​സുമാരുടെ സമരം: എസ്​മ പ്രയോഗിക്കില്ലെന്ന്​ ആരോഗ്യ മന്ത്രി
cancel

തിരുവനന്തപുരം: നഴ്​സുമാരുടെ സമരത്തിനെതിരെ എസ്​മ പ്രയോഗിക്കില്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം പിൻവലിച്ച ശേഷം ചർച്ച നടത്താമെന്നാണ്​ സർക്കാർ നിലപാടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നഴ്​സുമാരുടെ സമരത്തിനെതിരെ എസ്​മ പ്രയോഗിക്കില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനും ആവർത്തിച്ചു. ഇടതുപക്ഷ സർക്കാർ എസ്​മ പ്ര​യോഗിക്കില്ലെന്ന ധാരണയിൽ ജനവിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ട്​ പോവാൻ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ആശുപത്രികൾ അവശ്യ സർവീസാണ്​ അവിടെ സമരം നടത്തുന്നത്​ അവസാനത്തെ മാർഗം മാത്രമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

നേരത്തെ അനിശ്​ചിതകാല സമരം മാറ്റിവെച്ചാൽ നഴ്​സുമാരുമായി ചർച്ച നടത്താമെന്ന്​ മുഖ്യമന്ത്രിയുടെ ഒാഫീസ്​ അറിയിച്ചിരുന്നു. അതേ സമയം സമരവുമായി മുന്നോട്ട്​ പോവുമെന്ന്​ നഴ്​സുമാരുടെ സംഘടന അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - health minister statement on nurse strike-kerla news
Next Story