Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ഡോക്ടറെ ചുംബിച്ച സംഭവം: മുതിർന്ന ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

text_fields
bookmark_border
ekm general hospital
cancel

തിരുവനന്തപുരം: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ വനിത ഡോക്ടറെ ബലമായി ചുംബിച്ചുവെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്. 2019ൽ ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെ സീനിയർ ഡോക്ടർ ക്വാർട്ടേഴ്സിനടുത്ത ക്ലിനിക്കിലേക്ക് വിളിച്ചു വരുത്തി ശരീരത്തിൽ കടന്നു പിടിച്ച് മുഖത്ത് ബലമായി ചുംബിച്ചുവെന്നാണ് വനിത ഡോക്ടറുടെ പരാതി.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലാണ് ഡോക്ടർ കുറിപ്പിച്ചത്. കുറിപ്പ് ശ്രദ്ധയിൽ പെട്ടയുടൻ ആരോഗ്യമന്ത്രി നടപടിയെടുക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതുസംബന്ധിച്ച് പൊലീസിൽ റിപ്പോർട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയത്. പരാതി മറച്ചുവെച്ചോ എന്നതടക്കമുള്ള വിവരങ്ങൾ കൃത്യമായി അന്വേഷിക്കാനും നിർദേശമുണ്ട്. തുടർന്ന് ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തും.

ഇപ്പോൾ വിദേശത്തുള്ള ഡോക്ടർ ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയിൽ മുഖേനയാണ് പരാതി നൽകിയത്. ആലുവ ജില്ലാ ആശുപത്രിയിലാണ് ആരോപണവിധേയനായ ഡോക്ടർ ഇപ്പോഴുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health Minister orders inquiry against senior doctor
Next Story