ജനം വീട്ടിലിരുന്ന് മരുന്ന് കഴിച്ചാൽ മതി: ആരോഗ്യ മന്ത്രി
text_fieldsവാടാനപ്പള്ളി: തൊട്ടതിനും പിടിച്ചതിനും ജനം ആശുപത്രിയിൽ കിടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇത് മതിയാക്കി ജനം വീട്ടിലിരുന്ന് മരുന്ന് കഴിച്ച് രോഗം ഭേദമാക്കണമെന്നും ആശുപത്രിയിൽ കിടത്തിച്ചികിത്സ ഒഴിവാക്കണമെന്നും അവർ ഉപദേശിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആർദ്രം കുടുംബാരോഗ്യ കേന്ദ്രത്തിേൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിെൻറയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിൽ ചെല്ലുമ്പോഴാണ് രോഗങ്ങൾ പടരുന്നത്. സർക്കാർ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടും രോഗികൾ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ശരീരം മാത്രം വൃത്തിയാക്കിയാൽ പോര; പരിസരവും വൃത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ പരമാവധി 19 ഡോക്ടർമാരെങ്കിലും വേണം. രാവിലെയും വൈകീട്ടും ഡോക്ടർമാർ പരിശോധനക്ക് എത്തണം. ഇപ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുണ്ട്.
എല്ലാ വവ്വാലുകളും കുഴപ്പക്കാരല്ലെന്നും മന്ത്രി പറഞ്ഞു.ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ലിനിയുടെ കുടുംബത്തിന് അബീർ ഗ്രൂപ് 10 ലക്ഷം രൂപ നൽകും
ജിദ്ദ: നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് സൗദി അറേബ്യയിലും മറ്റു ഗൾഫ് നാടുകളിലും ആതുരാലയങ്ങൾ നടത്തുന്ന അബീർ മെഡിക്കൽ ഗ്രൂപ് 10 ലക്ഷം രൂപയുെട ധനസഹായം പ്രഖ്യാപിച്ചു. അബീർ പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദിനെ പ്രതിനിധാനംചെയ്ത് എക്സിക്യൂട്ടിവ് ഡയറക്ടർ അഹ്മദ് ആലുങ്ങൽ ആണ് വിവരം അറിയിച്ചത്. ജിദ്ദ ഷറഫിയയിൽ പ്രവർത്തിക്കുന്ന അബീർ മെഡിക്കൽ സെൻററിൽ നടത്തിയ നിപ വൈറസ് ബോധവത്കരണ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
കണ്ണൂരും കാസർകോട്ടും ഉള്ളവർക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന്
കണ്ണൂർ: വെള്ളിയാഴ്ചത്തെ സ്ഥിതിവിവരത്തിൽ കണ്ണൂരിലും കാസർകോട്ടും സംശയപ്പട്ടികയിൽ ഉൾപ്പെടുത്തിയ നാലുപേരും നിപ വൈറസ് വാഹകരല്ലെന്ന് സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകീട്ട് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വിവരത്തിൽ കേരളത്തിൽ കോഴിക്കോട് ഒഴികെ മറ്റൊരു ജില്ലയിലും സംശയക്കേസുകൾ നിലനിൽക്കുന്നില്ലെന്ന് വെളിപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ 13 പേരെ സംശയപ്പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച 15 പേർ ഇപ്പോഴും ചികിത്സയിലാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രാലയം കേന്ദ്രങ്ങൾ അറിയിച്ചു. മരിച്ചവരുടെ എണ്ണം 12 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
