Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂനിയർ ഡോക്​ടർമാരുടെ സമരം രാഷ്​ട്രീയപ്രേരിതം -ആരോഗ്യ​ മന്ത്രി

text_fields
bookmark_border
shyalaja
cancel

തിരുവനന്തപുരം: നേരത്തേ ഒത്തുതീർപ്പാക്കിയ വിഷയത്തിൽ ഡോക്​ടർമാർ സമരത്തിനിറങ്ങിയത്​ രാഷ്​ട്രീയപ്രേരിതമായാണെന്ന് ആരോഗ്യ​ മന്ത്രി കെ.കെ. ശൈലജ. പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം എന്തിനാണെന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ടിവരും. പി.ജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍ എന്നിവർ ഉൾപ്പെടുന്ന മെഡിക്കല്‍ വിദ്യാർഥികളുടെ ആവശ്യം നേരത്തേ പരിഹരിച്ചതാണ്​. കഴിഞ്ഞ വെള്ളിയാഴ്ച വിദ്യാർഥി പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കുകയും മറ്റ് കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പുംനല്‍കി. വിദ്യാർഥികള്‍ ഇതംഗീകരിക്കുകയും പണിമുടക്കില്‍നിന്ന്​ പിന്തിരിയുന്നതായി പ്രസ്താവന നടത്തുകയും ചെയ്തു. അന്ന്​ ആവശ്യപ്പെട്ടതിൽ കവിഞ്ഞ്​ പുതിയൊരു പ്രശ്‌നവും ഇപ്പോൾ ഉന്നയിക്കുന്നുമില്ല. എന്നിട്ടും സമരത്തിനിറങ്ങിയത്​ എന്തിനാണെന്നും മന്ത്രി ചോദിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറക്കാനുള്ള നടപടികള്‍ എടുത്തതായും ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് മതിയായ ചികിത്സസൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്തകുറിപ്പിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health Minister KK Shylaja react Junior Doctors Strike -Kerala News
Next Story