മന്ത്രി ശൈലജക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: അധികാരം ദുരുപയോഗപ്പെടുത്തി എന്ന ഹൈകോടതി വിധിയുടെ വെളിച്ചത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെെട്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലാവകാശ കമീഷെൻറ നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമാണ് മന്ത്രിക്കെതിരെ ഹൈകോടതി നടത്തിയത്.
കമീഷന്‍ അംഗങ്ങളുടെ െതരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ഹൈകോടതി ചോദ്യം ചെയ്തിരിക്കുകയാണ്. കോടതിയില്‍നിന്ന് ഇത്തരം പരാമര്‍ശം ഏറ്റുവാങ്ങിയ ആരും അധികാരത്തില്‍ തുടര്‍ന്ന ചരിത്രം കേരളത്തിലില്ല. അതിനാല്‍ മന്ത്രി താന്‍ വഹിക്കുന്ന പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി രാജിെവക്കണമെന്ന് രമേശ് ചെന്നിത്തല വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
