Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ ഗവ. മെഡിക്കൽ കോളജ്; തുറന്നവേദിയിൽ പരാതികേട്ട് ആരോഗ്യ മന്ത്രി

text_fields
bookmark_border
പരാതിക്കെട്ടുകളുമായി സ്വീപ്പർമാർ മുതൽ സൂപ്രണ്ട് വരെ
കണ്ണൂർ ഗവ. മെഡിക്കൽ കോളജ്; തുറന്നവേദിയിൽ പരാതികേട്ട് ആരോഗ്യ മന്ത്രി
cancel
camera_alt

കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനത്തിനെത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുന്നു

പയ്യന്നൂർ: ആദ്യമായി കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരൻ തുറന്നവേദിയിൽ ജീവനക്കാരുടെ പരാതികൾ കേട്ട് മറുപടി പറഞ്ഞത് ശ്രദ്ധേയമായി. സാധാരണ അടച്ചിട്ട മുറിയിൽ വകുപ്പു മേധാവികളെ മാത്രം കേട്ട് തിരിച്ചു പോകുന്നതിനു പകരം ജനങ്ങളുടെയും ജീവനക്കാരുടെയും പരാതികൾ ഒന്നര മണിക്കൂറോളം ചെലവിട്ട് നേരിട്ട് കേട്ടത് സ്ഥാപനത്തെയും ജീവനക്കാരെയും സംബന്ധിച്ച് പ്രതീക്ഷയുടെ വെളിച്ചമായി.

സ്വീപ്പർമാർ മുതൽ മെഡിക്കൽ കോളജ് സൂപ്രണ്ട് വരെ ആവശ്യങ്ങൾ നിരത്തിയപ്പോൾ സ്ഥാപനത്തിനത് പുതിയ അനുഭവമായി. തങ്ങളുടെ ജോലി സംരക്ഷിക്കണമെന്ന ആവശ്യമായിരുന്നു സ്വീപ്പർമാർക്കുണ്ടായിരുന്നത്. ഫാർമസിയിലെ 32 ലക്ഷം കടം വീട്ടിയാൽ സൗജന്യ മരുന്ന് വിതരണം സുഗമമാക്കാമെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. ഞങ്ങൾക്കൊരു 35 ലക്ഷം തരൂ ഞാൻ ഇതൊന്ന് നന്നാക്കിയെടുക്കാമെന്ന സൂപ്രണ്ട് ഡോ. മാധവന്റെ അഭ്യർഥന സദസ്സിൽ ചിരി പടർത്തി.

പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ക്കും -മ​ന്ത്രി

പ​യ്യ​ന്നൂ​ർ: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ​നി​ന്നും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​ക്ക് മാ​റി​യ​തി​ലൂ​ടെ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മേ​ജ​ർ സ​ർ​ജ​റി​വേ​ണ്ട​തെ​ന്നും അ​തി​നു​ള്ള പ​രി​ഹാ​ര​മാ​യി പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യ​മി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​വ​ശ്യ​മു​ള്ള ഡോ​ക്ട​ർ​മാ​രെ​യും ഇ​ത​ര ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​വും. വ​കു​പ്പ് മേ​ധാ​വി​ക​ളെ​ക്കു​റി​ച്ച് പ​രാ​തി​യി​ല്ല എ​ന്ന​ത് ശു​ഭ​ക​ര​മാ​ണ്.

പ​രി​ഹ​രി​ക്കാ​നാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. സ​മി​തി റി​പ്പോ​ർ​ട്ടി​ന് കാ​ത്തു നി​ൽ​ക്കാ​തെ പ​ഴ​യ ഹോ​സ്റ്റ​ൽ പു​തു​ക്കാ​നും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​വും. സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണം സ​ർ​ക്കാ​റി​ന്റെ പോ​ളി​സി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് മ​രു​ന്നു വാ​ങ്ങി​യ വ​ക​യി​ൽ 2500 കോ​ടി രൂ​പ​യു​ടെ ക​ട​മു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​ണ് ഇ​വി​ടെ​യു​മു​ള്ള​ത്. ആ​രോ​ഗ്യ വ​കു​പ്പി​ലെ സ്റ്റാ​ഫ് പാ​റ്റേ​ൺ ഇ​പ്പോ​ഴും 1960 കാ​ല​ഘ​ട്ട​ത്തി​ലേ​താ​ണ്. ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്ന സ്വീ​പ്പ​ർ​മാ​രെ പി​രി​ച്ചു​വി​ടി​ല്ലെ​ന്നും വി​ര​മി​ച്ച​വ​രു​ടെ ആ​നു​കൂ​ല്യം ന​ൽ​കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹോ​സ്റ്റ​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്നു

വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​മി​ല്ല, ഒ​രു മു​റി​യി​ൽ ഒ​മ്പ​തു പേ​ർ വ​രെ താ​മ​സി​ക്കേ​ണ്ടി വ​രു​ന്നു തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ നി​ര​ത്തി. സ​ഹ​ക​ര​ണ​ത്തി​ൽ​നി​ന്നും സ​ർ​ക്കാ​റി​ലേ​ക്ക് മാ​റി​യ​തി​ലൂ​ടെ ര​ണ്ടി​ലും പെ​ടാ​ത്ത​വ​രാ​കേ​ണ്ടി വ​ന്നു എ​ന്ന പ​രാ​തി​യാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും.

ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​യാ​ൽ പു​തി​യ​തു ല​ഭി​ക്കാ​ൻ ഒ​ന്ന​ര വ​ർ​ഷം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ദു​ര​വ​സ്ഥ​യും മ​ന്ത്രി കേ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health Minister Hears Complaints at Kannur Medical College
Next Story