ആരോഗ്യമന്ത്രിക്ക് 4 ദിവസത്തെ പൂർണ വിശ്രമം; കെ.എസ്. യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
text_fieldsതിരുവന്തപുരം:കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനു ക്ഷതമേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തി. ഡോക്ടർമാർ 4 ദിവസം പൂർണ വിശ്രമം നിർദേശിച്ചെന്നും മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവെച്ചുവെന്നും അറിയിച്ചു. ഇന്നലെ പുലർച്ചെ നാലിനാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.
അതേ സമയം മന്ത്രിക്കെതിരെ വധം ശ്രമം നടത്താൻ തയാറായെന്ന പേരിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതേ സമയം തിങ്കളാഴ്ചവാദം നടക്കുമെന്നാണഅ വിവരം. കണ്ണൂർ ജില്ലാപ്രസിഡന്‍റ് ഉൾപ്പെടെ അഞ്ചുപേരാണ് റിമാൻഡിൽ കഴിയുന്നത്.
അതിനിടെ, വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്‍റെ വീടിനു നേരെയു ആക്രമണം നടത്തിയവരെ പൊലീസ് ഇതുവരെ പിടികൂടിയില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു. അവരെ ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

