Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരീക്ഷണത്തിലുള്ള...

നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി

text_fields
bookmark_border
Shylaja-Teacher
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര ്‍ത്ത​ക​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി ച​ര്‍ച്ച ന​ട​ത്തി.
ഐ​സൊ​ല േ​ഷ​ന്‍ വാ​ര്‍ഡു​ക​ളി​ല്‍ ഏ​ഴ്​ ദി​വ​സം സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷം ഡോ​ക്ട​ര്‍മാ​ര്‍, ന​ഴ്‌​സു​മാ​ര്‍, മ​റ് റി​ത​ര ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി എ​ല്ലാ​വ​രെ​യും രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് 14 ദി​വ​സ​ത്തെ നി​ര്‍ബ​ന്ധി​ത നി​രീ​ക്ഷ​ണ​ത്തി​ല്‍ താ​മ​സി​പ്പി​ക്കും. ഇ​ത്ത​ര​ക്കാ​ര്‍ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ല്‍കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​വ​രു​മാ​യി നേ​രി​ട്ട് മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വൃ​ദ്ധ ദ​മ്പ​തി​ക​ളെ പ​രി​ച​രി​ച്ച രേ​ഷ്മ രോ​ഗ​മു​ക്തി നേ​ടി​യ​ശേ​ഷം ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡി​ല്‍ വീ​ണ്ടും സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ എ​ത്തു​മെ​ന്ന് പ​റ​ഞ്ഞ​ത് എ​ല്ലാ​വ​ര്‍ക്കും ഊ​ര്‍ജം പ​ക​രു​ന്ന​താ​ണെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​ര്‍ക്ക് രോ​ഗം വ​രാ​തെ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. ആ​രും മാ​ന​സി​ക​മാ​യി ത​ള​ര​രു​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്തു​ത​ന്നെ​യാ​യാ​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റെ​യോ സെ​ക്ര​ട്ട​റി​യെ​യോ മ​ന്ത്രി​യെ​യോ നേ​രി​ട്ട​റി​യി​ക്കാ​വു​ന്ന​താ​ണ്. ധീ​ര​മാ​യി ഒ​ന്നി​ച്ച് പൊ​രു​തി കോ​വി​ഡി​നെ തോ​ൽ​പി​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​യി സി​താ​ര കൃ​ഷ്ണ​കു​മാ​ര്‍ ഗാ​ന​മാ​ല​പി​ച്ചു. എ​ന്‍.​എ​ച്ച്.​എം സ്​​റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ത്ത​ന്‍ ഖേ​ല്‍ക്ക​ര്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍.​എ​ല്‍. സ​രി​ത എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKK Shailaja Teachercovid 19
News Summary - Health minister covid 19-Kerala news
Next Story