ആരോഗ്യ ഇൻഷുറൻസ് പദ്ധതി: പെൻഷൻകാർക്കും ഒരു വിഭാഗം ജീവനക്കാർക്കും വിയോജിപ്പ്
text_fieldsതൃപ്പൂണിത്തുറ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പെൻഷൻകാർക്കും ഒരുവിഭാഗം ജീവനക്കാർക്കും വിയോജിപ്പ്. തൃപ്തികരവും ഫലപ്രദവുമായ ചികിത്സ ലഭ്യമാകുമോയെന്ന ആശങ്കയാണ് പെൻഷൻകാരുടെ വിയോജിപ്പിന് കാരണം. ജീവനക്കാരിൽ ഒരു വിഭാഗത്തിന് നിലവിലെ മെഡിക്കൽ ഇംപേഴ്സ്മെൻറ് തുടരണമെന്ന അഭിപ്രായമാണുള്ളത്.
അതേസമയം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാര്യത്തിൽ ഒാപ്ഷൻ അനുവദിക്കണമെന്നാണ് ജീവനക്കാരും െപൻഷൻകാരും ഒരുപോലെ ആവശ്യപ്പെടുന്നത്. നിലവിലെ അഞ്ച് ലക്ഷത്തോളം വരുന്ന പെൻഷൻകാരിൽ 80 ശതമാനത്തോളം പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. പല രോഗങ്ങളും അലട്ടുന്ന ഇൗ വിഭാഗക്കാർ ഇൻഷുറൻസ് പരിധിയിലേക്ക് മാറാൻ നിർബന്ധിതരാവുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇൻഷുറൻസ് ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയുടെ (െഎ.ആർ.ഡി.എ) അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനികൾ വഴി അംഗീകൃത ആശുപത്രികളിൽ പണം നൽകാതെ ചികിത്സ നടത്താമെന്നാണ് സർക്കാർ പറയുന്നത്. താലൂക്ക് തലത്തിലടക്കം അംഗീകൃത ആശുപത്രികളുടെ പട്ടിക ഇതിനായി പ്രസിദ്ധീകരിക്കും.
ഇൗ ആശുപത്രികളിൽ ചികിത്സാചെലവ് ഇരട്ടിക്കുമെന്നാണ് ആശങ്ക. പെൻഷൻകാർക്ക് നിലവിൽ പ്രതിമാസം 300 രൂപയാണ് മെഡിക്കൽ അലവൻസായി കിട്ടുന്നത്. ഇൻഷുറൻസ് പദ്ധതിപ്രകാരം ഒരു കൊല്ലം മൂന്ന് ലക്ഷം രൂപയുടെ ചികിത്സ നടത്താമെന്നാണ് പറയുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇനിയും പുറത്തുവന്നിട്ടില്ല.
ഒൗട്ട്പേഷ്യൻറ് ചികിത്സയും നിലവിലെ രോഗങ്ങളും ഇൻഷുറൻസിെൻറ പരിധിയിൽ വരുമെന്ന് സർക്കാർ പറയുേമ്പാൾ നിലവിലെ ഡോക്ടർമാരുടെ സേവനം ചികിത്സ തേടുന്ന പലർക്കും കിട്ടാതാവും. അംഗീകൃത ആശുപത്രികളും ഡോക്ടർമാരെയും തേടി വയോധികരായ പെൻഷൻകാർ അലയേണ്ടിയും വരുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
