ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചുമതല കോടികൾ കുടിശ്ശികയിട്ട കമ്പനിക്ക്
text_fieldsതിരുവനന്തപുരം: മുൻവർഷങ്ങളിൽ കോടികളുടെ കുടിശ്ശിക വരുത്തിയ അതേ കമ്പനിയുടെ കൈ കളിലേക്ക് വീണ്ടും സർക്കാറിെൻറ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറ ുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയന്‍സ് ജനറല്‍ ഇ ന്ഷുറന്സിനാണ്.
വിവിധ ഇൻഷുറൻസ് പദ്ധതികളിലായി കോടികളുടെ കുടിശ്ശികയാണ് ക മ്പനിക്കുള്ളത്. 41 ലക്ഷം പേര് അംഗങ്ങളാകുന്ന പദ്ധതി ഏപ്രില്‍ ഒന്നിനാണ് തുടങ്ങുന്നത്. 1671 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറൻസ് ചുമതലയാണ് കമ്പനി ഏറ്റെടുക്കുന്നത്. പ്രതിവര്‍ഷം പ്രീമിയം ഇനത്തില്‍ 692 കോടി രൂപ കമ്പനിക്ക് ലഭിക്കും.
ആര്.എസ്.ബി.വൈ, ചിസ് അടക്കമുള്ള ഇന്‍ഷുറന്‍സ് പദ്ധതികളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഈ കമ്പനി കൃത്യസമയത്ത് പണം നല്‍കാതെ 61 കോടി രൂപ കുടിശ്ശിക വരുത്തിയിരുന്നു. ഇതോടെ അര്‍ബുദ ചികിത്സക്കുള്ള ജീവൻരക്ഷ മരുന്നുകളും ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെൻറ് ഇംപ്ലാൻറുകളും വിതരണം ചെയ്യുന്ന കമ്പനികൾക്ക് പണം നല്‍കാനാകാത്ത അവസ്ഥയിലായി ആശുപത്രികള്‍.
കുടിശ്ശിക എങ്ങനെ കിട്ടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം ടെൻഡറില്‍ പങ്കെടുത്ത നാല് കമ്പനികളില്‍ ഏറ്റവുംകുറഞ്ഞ പ്രീമിയം തുക നല്‍കിയത് റിലയൻസ് ആയിരുെന്നന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
