30 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരിലും ആരോഗ്യപരിശോധന -മന്ത്രി
text_fieldsതിരുവനന്തപുരം: ജിവിതശൈലീ രോഗങ്ങൾ തടയുന്നതിെൻറ ഭാഗമായി 30 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരിലും ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണ ജോർജ്. ഇതിെൻറ ഭാഗമായി ജനകീയ കാമ്പയിൻ ആലോചിക്കുന്നുണ്ട്. നിയമസഭയിലെ ബിൽ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അവർ. ഡോക്ടർമാരുടെ തസ്തികകളിൽ ഉൾപ്പെടെ കേഡർ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. മെഡിക്കൽ കേഡർ, പബ്ലിക് ഹെൽത്ത് കേഡർ, സ്പെഷാലിറ്റി കേഡർ, സൂപ്പർ സ്പെഷാലിറ്റി കേഡർ എന്നിങ്ങനെ യോഗ്യതയും സർവിസും പരിഗണിച്ചാകും ഇൗ സംവിധാനമേർെപ്പടുത്തുക. ആരോഗ്യപ്രവർത്തകർക്ക് തുടർ വിദ്യാഭ്യാസം ആവശ്യമെങ്കിൽ അക്കാര്യം പരിശോധിക്കും ^മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഒ.പികളിലും അത്യാഹിത വിഭാഗത്തിലും വിമുക്തഭടന്മാരെ നിയമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആയുർവേദം^ഹോമിയോ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. കണ്ണൂരിലെ രാജ്യാന്തര ആയുർവേദ പഠനകേന്ദ്രത്തിെൻറ തടസ്സങ്ങൾ നീക്കി നിർമാണം ആരംഭിക്കുകയാണ്. കോവിഡുമായി ബന്ധെപ്പട്ട് സംസ്ഥാനം നടത്തിയ സെറോ സർവേയിൽ ഒരു ദുരൂഹതയുമില്ല.
ശാസ്ത്രീയവും സുതാര്യവുമായാണ് സർവേ നടത്തിയത്. രോഗപ്രതിരോധ ശേഷി ആർജിക്കാത്ത 17 ശതമാനം പേർക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. കോവിഡിെൻറ പുതിയ വകഭേദങ്ങൾ വിവിധ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിവിധ തരം വൈറസുകളുടെയും രോഗങ്ങളുടെയും കാലം തന്നെ പ്രതീക്ഷിക്കണം. അതിനനുസരിച്ചുള്ള ജാഗ്രതയും നിയമങ്ങളും പ്രവർത്തനങ്ങളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

