Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗമുക്തി...

രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നു, കൂടുതൽ കണ്ണൂരിൽ

text_fields
bookmark_border
രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നു, കൂടുതൽ കണ്ണൂരിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ആ​ശ്വാ​സ​മാ​യി വൈ​റ​സ്​ മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ ണ്ണം കൂ​ടു​ന്നു. തി​ങ്ക​ളാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 59 പേ​രാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്-20 പേ​ർ. ഏ​ഴു​പേ​ർ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള പാ​ല​ക്കാ​ട്, മൂ​ന്നു​ പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന വ​യ​നാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​തു​വ​രെ ആ​രും വൈ​റ​സ്​ മു​ക്തി നേ​ടി​യി​ട്ടി​ല്ല. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്ന​താ​ണ്​ ഇൗ ​ജി​ല്ല​ക​ളു​ടെ കാ​ര്യ​ത്തി​ലെ നേ​രി​യ ആ​ശ്വാ​സം.

ഏ​റ്റ​വും കൂ​ടു​ത​ൽ ​രോ​ഗ​ബാ​ധി​ത​രു​ള്ള കാ​സ​ർ​കോ​ട്ട്​ ഇ​തു​വ​രെ നാ​ലു​പേ​രാ​ണ്​ വൈ​റ​സ്​ മു​ക്ത​രാ​യ​ത്. 13 രോ​ഗി​ക​ളു​ള്ള ത​ല​സ്​​ഥാ​ന​ത്ത്​ ആ​റു പേ​രും.
തി​ങ്ക​ളാ​ഴ്​​ച കൊ​ല്ലം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഒ​ാ​രോ​രു​ത്ത​രു​ടെ ഫ​ലം നെ​ഗ​റ്റി​വാ​യി. രോ​ഗം ഭേ​ദ​മാ​യാ​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ്​ വൈ​റ​സ്​ മു​ക്തി സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ സാ​മ്പി​ക​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും പ​രി​ശോ​ധ​ന​ക്ക​യ​ക്കു​ക​യും ചെ​യ്യും. തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റി​വ്​ ആ​യി വ​രു​േ​മ്പാ​ഴേ രോ​ഗം ഭേ​ദ​മാ​യെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കൂ. തു​ട​ർ​ന്നും വീ​ട്ടി​ലേ​ക്ക്​ മ​ട​ക്കി​യാ​ലും ​14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.

Show Full Article
TAGS:covid 19 corona virus kerala news malayalam news 
News Summary - Health care system progress-Kerala news
Next Story