Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗ്യത പരീക്ഷ...

യോഗ്യത പരീക്ഷ ജയിക്കാത്തവർക്കും ഹെഡ്​മാസ്​റ്റർ നിയമനം; സർക്കാർ ചട്ടഭേദഗതിക്ക്​

text_fields
bookmark_border
classroom
cancel

തി​രു​വ​ന​ന്ത​പു​രം: പ്രൈ​മ​റി സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ നി​യ​മ​ന​ത്തി​ന്​ യോ​ഗ്യ​ത പ​രീ​ക്ഷ വി​ജ​യി​ക്ക​ണ​മെ​ന്ന ച​ട്ടം സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്യു​ന്നു. 50 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ അ​ധ്യാ​പ​ക​ർ​ക്ക്​ യോ​ഗ്യ​ത പ​രീ​ക്ഷ വി​ജ​യി​ക്കാ​തെ ത​ന്നെ ഹെ​ഡ്​​മാ​സ്​​റ്റ​ർ നി​യ​മ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കാ​നാ​ണ്​ ഭേ​ദ​ഗ​തി. യോ​ഗ്യ​ത പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി​യ ച​ട്ട​ത്തി​ലെ 18 (1) വ​കു​പ്പ്​ റ​ദ്ദാ​ക്കി​യാ​ണ്​ ഭേ​ദ​ഗ​തി. വി​ജ്​​ഞാ​പ​നം വൈ​കാ​തെ ഇ​റ​ങ്ങും. 

ഹെ​ഡ്​​മാ​സ്​​റ്റ​ർ നി​യ​മ​നം സം​ബ​ന്ധി​ച്ച്​ കോ​ട​തി​യി​ൽ കേ​സ്​ നി​ല​നി​ൽ​ക്കെ തി​ര​ക്കി​ട്ട്​ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​ത്​ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​വ​രും കാ​ത്തി​രി​ക്കു​ന്ന​വ​രു​മാ​യ അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സ​മീ​പ​കാ​ല​ത്ത്​ വി​ര​മി​ക്ക​ൽ വ​ഴി ഒ​ഴി​വ്​ വ​ന്ന​തു​ൾ​െ​പ്പ​ടെ 947 ഹെ​ഡ്​​മാ​സ്​​റ്റ​ർ ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ മ​ര​വി​പ്പി​ച്ചു​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യും സ്​​കൂ​ളു​ക​ളി​ൽ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​രി​ല്ല.

ച​ട്ട​പ്ര​കാ​രം ഹെ​ഡ്​​മാ​സ്​​റ്റ​ർ നി​യ​മ​ന​ത്തി​ന് 12 വ​ർ​ഷ​ത്തെ സ​ർ​വി​സി​നൊ​പ്പം ​േയാ​ഗ്യ​ത പ​രീ​ക്ഷ (ഡി​പ്പാ​ർ​ട്ട്​​മ​െൻറ​ൽ ടെ​സ്​​റ്റ്) പാ​സാ​ക​ണം. പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​ർ​ക്ക്​ മൂ​ന്ന്​ വ​ർ​ഷ​ത്തെ ഇ​ള​വും ന​ൽ​കി​യി​രു​ന്നു. ച​ട്ട​വി​ര​ു​ദ്ധ​മാ​യി പ്ര​മോ​ഷ​ൻ ന​ൽ​കി​യ​തി​നെ​തി​രെ യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തു. യോ​ഗ്യ​ത പ​രീ​ക്ഷ പാ​സാ​യ​വ​രെ മാ​ത്ര​മേ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​രാ​യി നി​യ​മി​ക്കാ​വൂ എ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി. 

ഇ​തോ​ടെ 50 വ​യ​സ്സ്​​ ആ​നു​കൂ​ല്യ​ത്തി​ൽ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​വ​രെ​യെ​ല്ലാം ത​രം​താ​ഴ്​​ത്തേ​ണ്ട അ​വ​സ്​​ഥ​യാ​യി. ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ പ്ര​മോ​ഷ​ൻ ല​ഭി​ച്ച ഏ​താ​നും അ​ധ്യാ​പ​ക​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. 
കേ​സ്​ കോ​ട​തി ആ​ഗ​സ്​​റ്റി​ൽ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​​ യോ​ഗ്യ​ത പ​രീ​ക്ഷ പാ​സാ​കാ​ത്ത അ​ധ്യാ​പ​ക​ർ​ക്ക്​ അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ ച​ട്ട​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHeadmaster
News Summary - headmaster appointment without qualified exam -kerala news
Next Story