Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാന അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
പാനൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്കൂള്‍ പ്രധാനധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് വള്ള്യായി യു.പി സ്കൂളിലെ പ്രധാനധ്യാപകന് വി.പി വിനോദാണ് അറസ്റ്റിലായത്. ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.
ജനുവരി 12നാണ് സംഭവം നടന്നത്. വിദ്യാർഥിക്കുള്ള ടെക്സ്റ്റ് ബുക്ക് വാങ്ങാനായി അമ്മയെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു പ്രധാന അധ്യാപകൻ. തുടര്‍ന്ന് ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിനോദിനെ രണ്ടാഴ്ചക്ക് കോടതി റിമാന്‍ഡില്‍ വിട്ടു. ഒരു വര്‍ഷം മുമ്പാണ് പ്രൊമോഷന് നേടി വിനോദ് പ്രധാനധ്യാപകനാകുന്നത്.
Next Story

