Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമ പ്രവർത്തകർക്ക് നേരെ കൈയറ്റം: ശക്തമായ നടപടി വേണമെന്ന് പത്രപ്രവർത്തക യൂനിയൻ

text_fields
bookmark_border
മാധ്യമ പ്രവർത്തകർക്ക് നേരെ കൈയറ്റം: ശക്തമായ നടപടി വേണമെന്ന് പത്രപ്രവർത്തക യൂനിയൻ
cancel

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്‌ സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും യൂനിയൻ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.

മന്ത്രി എം.ബി. രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ സെക്രട്ടറിയേറ്റ് ജീവനക്കാർ തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചതിനാണ് മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ്‌ ആഷിക്ക് ക്യാമറാമാൻ സിജോ സുധാകരൻ ഡ്രൈവർ സജിൻലാൽ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം.

സംഭവത്തിൽ തിരുവനന്തപുരം പ്രസ്ക്ലബും പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസ്ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - He protested the assault of media workers
Next Story