Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താനും പിണറായി സഖാവും കേന്ദ്രത്തിനെതിരായ​ പോരാട്ടത്തിൽ; കേരളത്തിന്റെ സമരത്തിൽ ഡി.എം.കെയുണ്ടാകും -സ്റ്റാലിൻ

text_fields
bookmark_border
താനും പിണറായി സഖാവും കേന്ദ്രത്തിനെതിരായ​ പോരാട്ടത്തിൽ; കേരളത്തിന്റെ സമരത്തിൽ ഡി.എം.കെയുണ്ടാകും -സ്റ്റാലിൻ
cancel

തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ ഡൽഹിയിൽ കേരളം നടത്തുന്ന സമരത്തെ പിന്തുണക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സമരത്തിൽ ഡി.എം.കെയും പ​ങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സ്റ്റാലിന്റെ പരാമർശം.

സംസ്ഥാന സർക്കാറുകളുടെ സ്വയംഭരണത്തിൽ ഇടപെടുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹരജിക്ക് സുപ്രീംകോടതിയിൽ പിന്തുണ നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. ദക്ഷിണേന്ത്യയിൽ താനും സഖാവ് പിണറായി വിജയനും കിഴക്ക് മമതയും കൂടാതെ ഭരണഘടനയിൽ വിശ്വാസമുള്ള നേതാക്കളെല്ലാം സംസ്ഥാനങ്ങളുടെ സ്വയംഭരണം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടാത്തിലാണ് ഉള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു.

പരസ്പര സഹകരണത്തിലൂടെയുള്ള ഫെഡറലിസം സ്ഥാപിച്ച് സംസ്ഥാനങ്ങളുടെ സ്വയംഭരണം ഉറപ്പാക്കുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ല. സംസ്ഥാന സ്വയംഭരണം എന്ന മുദ്രവാക്യത്തിന്റെ തീജ്വാലകളെ അണക്കാൻ ബി.ജെ.പിക്ക് ഒരിക്കലും കഴിയില്ലെന്നും സ്റ്റാലിൻ പിണറായിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - He and Comrade Pinarayi in the fight against the Centre; DMK will be in Kerala's struggle - Stalin
Next Story