Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്​ ചാർജ്​ കൂടില്ല;...

ബസ്​ ചാർജ്​ കൂടില്ല; പഴയ നിരക്ക്​ തുടരണമെന്ന്​ കോടതി

text_fields
bookmark_border
bus.jpg
cancel

കോഴിക്കോട്​: താൽകാലികമായി വർധിപ്പിച്ച ബസ്​ചാർജ്​ ഈടാക്കാമെന്ന ഹൈകോടതി സിംഗിൾബെഞ്ചി​​െൻറ വിധി ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി. സർക്കാറി​​െൻറ അപ്പീലിലാണ്​ കോടതിയുടെ നടപടി. പഴയ നിരക്കാണ്​ ബസുകൾക്ക്​ ഈടാക്കാനാകുക. 

ലോക്​ഡൗൺ സമയത്ത്​ സർവീസ്​ നിർത്തിയ ബസുകൾ ഒാട്ടം തുടങ്ങുന്നതി​​െൻറ ഭാഗമായി താൽകാലിമായി ചാർജ്​ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ചാർജ്​ വർധന പിന്നീട്​ സർക്കാർ പിൻവലിച്ചു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി സിംഗിൾ ബെഞ്ച്​ സർക്കാർ നടപടി റദ്ദാക്കുകയും വർധിപ്പിച്ച ബസ്​ ചാർജ്​ ഈടാക്കുന്നത്​ തുടരാൻ ബസുടമകളെ അനുവദിക്കുകയും ചെയ്​തു. 

ഇതിനെതിരെ അപ്പീലുമായി സർക്കാർ കോടതിയെ സമിപിച്ചു. പഴയ നിരക്കിൽ കെ.എസ്​.ആർ.ടി.സി സർവീസ്​ തുടരുകയും ചെയ്​തു. സർക്കാറി​​െൻറ അപ്പീലിൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്​ ബസുടമകൾക്ക്​  അനുകൂലമായ സിംഗിൾ ബെഞ്ചി​​െൻറ വിധി റദ്ദാക്കുകയാണ്​ ഇപ്പോൾ ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBus Fair
News Summary - hc verdict on bus fair
Next Story