Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നവീകരണത്തിന് ഹൈകോടതി ഉത്തരവ്; അറ്റകുറ്റപണി കെ.ടി.ഡി.എഫ്‌.സി ചെയ്യാനും, വാടക പിരിക്കാനും നിർദേശം

text_fields
bookmark_border
കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നവീകരണത്തിന് ഹൈകോടതി ഉത്തരവ്; അറ്റകുറ്റപണി കെ.ടി.ഡി.എഫ്‌.സി ചെയ്യാനും, വാടക പിരിക്കാനും നിർദേശം
cancel

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ അറ്റകുറ്റപണി, ഉടമകളായ കെ.ടി.ഡി.എഫ്‌.സി ചെയ്യണമെന്ന് ഹൈകോടതി ഉത്തരവ്. അലിഫ് ബിൽഡേർസിൽ വാടക കുടിശിക പിടിക്കാനും കോടതി നിർദേശിച്ചു. നൽകിയില്ലെങ്കിൽ കരാർ വ്യവസ്ഥ പ്രകാരം നടപടി സ്വീകരിക്കാം. വിള്ളൽ അടക്കമുള്ള പ്രശ്നത്തിന് ചെന്നൈ ഐ.ഐ.ടി നിർദേശിച്ച അറ്റകുറ്റപണി ആര് ചെയ്യുമെന്നത് വിവാദമായിരുന്നു. ഉടമസ്ഥരും വാടകക്കാരും തമ്മിൽ തർക്കമായതോടെ പണി നടന്നിരുന്നില്ല. ഇതിലാണ് ഹൈകോടതി വിധിവന്നത്. അലിഫ് ബിൽഡർസ് ആണ് കോടതിയെ സമീപിച്ചത്. അറ്റക്കുറ്റപണിക്ക് 30 കോടിയാണ് ഐ.ഐ.ടി കണക്കാക്കിയത്. ഒടുവിൽ ബർട്ടൺഹിൽ എൻജിനീയറിങ് കോളജ് നടത്തിയ പഠനത്തിൽ ഇത് 6.3 കോടിയായി കുറഞ്ഞു. ഇതുവരെ കിട്ടാത്ത വാടക പിടിക്കാനും കോടതി വിധിയോടെ വഴി തെളിഞ്ഞു.

അതേസമയം, ആഗസ്റ്റ് നാലിനാണ് ഗതാഗത മന്ത്രി സി.പി. ജോൺ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മന്ത്രിയുടെ സന്ദർശനത്തോടെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നവീകരണ പ്രവൃത്തികൾക്ക് വേഗം കൂടുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് മൂന്നുമാസമാകുന്ന വേളയിലും ടെർമിനലിന്റെ അവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ചില അടിയന്തര പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും കാര്യമായ നവീകരണ പ്രവർത്തനങ്ങളിലേക്ക് ഇതുവരെ കടക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ യാത്രക്കാരുടെ ദുരിതം ഇപ്പോഴും പഴയപടി തുടരുകയാണ്. കഴിഞ്ഞ ജൂണിൽ കനത്ത മഴയിൽ കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലെ സീലിങ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അതിന് പിന്നാലെയാണ് മന്ത്രി കെട്ടിടം സന്ദർശിച്ചത്. കെട്ടിടത്തിന്റെ ഘടനാപരമായ തകരാറുകൾ പരിശോധിച്ച് അടിയന്തര നവീകരണ തീരുമാനങ്ങൾ എടുക്കുന്നതിനായി പുതിയ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ആ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിന്നീടുള്ള നടപടികളെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സാമ്പിളുകൾ ശേഖരിക്കാനും പ്രാഥമിക വിലയിരുത്തലുകൾ നടത്താനും നടപടികൾ തുടങ്ങിയെങ്കിലും നവീകരണത്തിനായുള്ള അന്തിമ പ്ലാനോ ടെൻഡർ നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല. സീലിങ് അടർന്നു വീണതിനെ തുടർന്ന് താൽകാലികമായി ചില സുരക്ഷാ മുൻകരുതലുകൾ എടുത്തതല്ലാതെ കെട്ടിടത്തിന്റെ പ്രധാന പ്രശ്നമായ ബലക്ഷയത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ഇടക്ക് മഴ പെയ്താലുണ്ടാകുന്ന ചോർച്ചയും കെട്ടിടത്തിനുള്ളിലെ വെള്ളക്കെട്ടും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - HC Orders Repairs to Kozhikode KSRTC Terminal
Next Story