Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പ്രവാസികളുടെ...

​പ്രവാസികളുടെ ക്വാറൻറീൻ ചെലവ്​: സർക്കാർ ഉത്തരവില്ലാത്തതിനാൽ ഹരജികൾ ഹൈകോടതി തീർപ്പാക്കി 

text_fields
bookmark_border
​പ്രവാസികളുടെ ക്വാറൻറീൻ ചെലവ്​: സർക്കാർ ഉത്തരവില്ലാത്തതിനാൽ ഹരജികൾ ഹൈകോടതി തീർപ്പാക്കി 
cancel

കൊ​ച്ചി: മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ സ്വ​ന്തം ചെ​ല​വി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണ​മെ​ന്ന ഉ​ത്ത​ര​വ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി ഇ​തു​സം​ബ​ന്ധി​ച്ച ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി തീ​ർ​പ്പാ​ക്കി. ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ്​ നി​ല​വി​ലി​ല്ലാ​തി​​രി​ക്കെ ​പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ ക്വാ​റ​ൻ​റീ​ൻ ചെ​ല​വ്​ വ​ഹി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ആ​രോ​പി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ൾ അ​പ​ക്വ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്. 

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ഇ​ങ്ങ​നെ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​പ​ക്ഷം ചോ​ദ്യം​ചെ​യ്യാ​ൻ ഹ​ര​ജി​ക്കാ​ർ​ക്ക്​ സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കും. സ്വ​ന്തം ചെ​ല​വി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണ​മെ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ചെ​ല​വി​ൽ സൗ​ജ​ന്യ ക്വാ​റ​ൻ​റീ​ൻ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്​​ലിം ക​ൾ​ച​റ​ൽ സ​െൻറ​ർ അം​ഗം ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ,  ഒാ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് മു​ൻ വൈ​സ്‌ പ്ര​സി​ഡ​ൻ​റ് റെ​ജി താ​ഴ്​​മ​ൺ എ​ന്നി​വ​ര​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. 
ക്വാ​റ​ൻ​റീ​ൻ ചെ​ല​വ്​ പ്ര​വാ​സി​ക​ൾ വ​ഹി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ല്ലെ​ന്നും ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCoronaviruscovid 19corona outbreakPravasi Return
News Summary - hc news
Next Story