You are here

വി.എസ്​ സർക്കാർ 209 തടവുകാരെ വിട്ടയച്ചത്​ ഹൈകോടതി റദ്ദാക്കി

21:29 PM
11/01/2019

കൊച്ചി: കഴിഞ്ഞ ഇടതുസർക്കാറി​​​​​​െൻറ അവസാനകാലത്ത് 209 തടവുകാരെ ശിക്ഷയിളവ് നൽകി വിട്ടയച്ച ഉത്തരവ് ഹൈകോടതി റദ്ദാക്കി. 2011ഫെബ്രുവരി 18ലെ ഉത്തരവാണ് ചീഫ് ജസ്​റ്റിസ് ഋഷികേശ് റോയി, ജസ്​റ്റിസുമാരായ കെ. എബ്രഹാം മാത്യു, എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് റദ്ദാക്കിയത്. 

വധശിക്ഷ ലഭിക്കുകയോ വധശിക്ഷ ഇളവുചെയ്ത് ജീവപര്യന്തം തടവാക്കുകയോ ചെയ്ത പ്രതികൾക്ക് 14 വർഷമെങ്കിലും തടവനുഭവിക്കാതെ ശിക്ഷയിളവ് നൽകരുതെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ 433 എ വകുപ്പ് പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് വിലയിരുത്തിയാണ് വിധി.  വിട്ടയക്കപ്പെട്ട തടവുകാർക്ക് ശിക്ഷയിളവ് നൽകുന്ന കാര്യം ആറുമാസത്തിനകം സർക്കാറും ഗവർണറും വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് വിധിയിൽ പറയുന്നു. 

പുറത്തിറങ്ങിയശേഷം കഴിഞ്ഞ ഏഴുവർഷത്തെ പെരുമാറ്റംകൂടി കണക്കിലെടുത്തുവേണം ഇളവുകാര്യത്തിൽ പുനഃപരിശോധന നടത്താൻ. ഹരജികളിൽ തടവുകാർ കക്ഷികളല്ലാത്തതിനാൽ ഗവർണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇവരെ വീണ്ടും തടവിലാക്കാൻ നിർദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ആറുമാസത്തിനുള്ളിൽ ഗവർണർ ഉചിത തീരുമാനമെടുത്തില്ലെങ്കിൽ ഇവർ ശേഷിച്ച ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഫുൾബെഞ്ച് വ്യക്തമാക്കി.

തടവുകാർക്ക് ഇളവുനൽകുന്നതിൽ തങ്ങളുടെ ബന്ധുക്കളെ ഒഴിവാക്കിയെന്നതടക്കമുള്ള ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ശിക്ഷയിളവ്​ പരിഗണിക്കുമ്പോൾ ഇരയുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനൊന്നാകെയും ഇതുമൂലം ഉണ്ടാകുന്ന ഫലം, ഭാവിയിൽ കീഴ്‌വഴക്കമാകുന്നില്ലെന്ന ഉറപ്പ് തുടങ്ങിയവ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. 209 തടവുകാർക്ക് ശിക്ഷയിളവ് നൽകിയത് പൊതുതാൽപര്യം മുൻനിർത്തിയല്ല. ഇളവുനൽകാൻ മതിയായ കാരണമെന്താണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.  

സർക്കാർ ശിപാർശ അനുസരിച്ച് ഭരണഘടനയിലെ ആർട്ടിക്കിൾ 161പ്രകാരമുള്ള അധികാരം വിനിയോഗിച്ച് ഗവർണറാണ് ശിക്ഷയിളവ് നൽകുന്നത്. അധികാരം വിനിയോഗിക്കുമ്പോൾ പൊതുജനതാൽപര്യം സംരക്ഷിക്കു​െന്നന്ന് ഉറപ്പാക്കണം. ശിക്ഷയിളവ്​ നൽകി ഉത്തരവിറക്കാൻ കാരണം എന്താണെന്ന് ബന്ധപ്പെട്ട കക്ഷികളോട്​ വിശദീകരിക്കണമെന്നില്ലെന്നതിന് മതിയായ കാരണം ഇല്ലാതെ മോചിപ്പിക്കാം എന്നർഥമി​െല്ലന്ന്​ കോടതി വ്യക്തമാക്കി.

ശിക്ഷയിളവ് വിവാദം: തടവുകാരുടെ ആധിക്യത്തി​​​െൻറ പേരിലെങ്കിലും ചട്ടം പരിഗണിച്ചില്ലെന്ന് കോടതി 
കൊ​ച്ചി: ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ  എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ഇ​വ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ചൂ​ണ്ടി​ക്കാ​ട്ടി 2011ൽ 209 ​ത​ട​വു​കാ​ർ​ക്ക്​ ശി​ക്ഷ​യി​ള​വ്​ ന​ൽ​കി​യ​പ്പോ​ൾ വ്യ​വ​സ​ഥ​ക​ൾ പ​രി​ഗ​ണി​ക്കാ​തെ പോ​യെ​ന്ന്​ ഹൈ​കോ​ട​തി. പ​ത്തു​വ​ർ​ഷം ത​ട​വ​നു​ഭ​വി​ച്ച​വ​ർ​ക്ക് മാ​ന​സാ​ന്ത​ര​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​കി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ർ 14 വ​ർ​ഷ​ത്തെ ശി​ക്ഷ​യെ​ങ്കി​ലും അ​നു​ഭ​വി​ക്കാ​തെ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന വ്യ​വ​സ്ഥ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഫു​ൾ​ബെ​ഞ്ചി​​​​െൻറ വി​ധി​യി​ൽ പ​റ​യു​ന്നു. പൊ​തു​താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച​താ​യി കാ​ണു​ന്നി​ല്ല.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക ഗ​വ​ർ​ണ​ർ​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വെ​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ ത​ട​വു​കാ​രെ വി​ട്ട​യ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യെ താ​ൻ നേ​ര​ത്തേ അ​റി​യി​ച്ച അ​ഭി​പ്രാ​യ​ത്തി​ന്​ വി​ധേ​യ​മാ​യാ​ണ് ത​ട​വു​കാ​രെ വി​ട്ട​യ​ച്ച ഉ​ത്ത​ര​വെ​ന്ന് ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ പ്ര​ക​ടി​പ്പി​ച്ച അ​ഭി​പ്രാ​യ​മെ​ന്താ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​തൊ​ന്നും ഫ​യ​ലി​ൽ കാ​ണാ​നി​ല്ല. 2010 ന​വം​ബ​ർ 15ന്​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ത​​​​െൻറ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്ന​താ​യാ​ണ്​ ഗ​വ​ർ​ണ​ർ വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​​​​െൻറ അ​ഭി​പ്രാ​യം തേ​ടി​യ​താ​യും കാ​ണാം. 2010ലെ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​യി​ൽ എ.​ഡി.​ജി.​പി​യി​ൽ​നി​ന്ന് ശി​പാ​ർ​ശ തേ​ടി​യെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

പി​ന്നീ​ടാ​ണ് പ​ത്ത​ു​വ​ർ​ഷം ത​ട​വ​നു​ഭ​വി​ച്ച​വ​രെ വി​ട്ട​യ​ക്കാ​ൻ ശി​പാ​ർ​ശ തേ​ടി​യ​ത്. ജ​യി​ൽ ഡി.​ജി.​പി 305 പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ ന​ൽ​കി​യ​ത്. ഇ​തി​നൊ​പ്പം പൊ​ലീ​സി​​​​െൻറ​യും അ​ത​ത് ജ​യി​ലു​ക​ളി​ലെ പ്രൊ​ബേ​ഷ​ന​റി ഒാ​ഫി​സ​ർ​മാ​രു​ടെ​യും റി​പ്പോ​ർ​ട്ടു​ക​ളും ന​ൽ​കി. ഇൗ ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ 215 പേ​രെ വി​ട്ട​യ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഒ​രു റി​പ്പോ​ർ​ട്ട് മാ​ത്രം അ​നു​കൂ​ല​മാ​യ​വ​രെ എ​ങ്ങ​നെ​യാ​ണ് വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ആ​റു പേ​രെ​ക്കൂ​ടി ഒ​ഴി​വാ​ക്കി എ​ണ്ണം 209 ആ​ക്കി. കാ​ബി​ന​റ്റ് നോ​ട്ടും പ്ര​തി​ക​ളു​ടെ ശി​ക്ഷ​യും കേ​സു​മ​ട​ങ്ങു​ന്ന ചെ​റു​വി​വ​ര​ണ​ങ്ങ​ളും മാ​ത്രം പ​രി​ഗ​ണി​ച്ചു​ള്ള ശി​പാ​ർ​ശ​യാ​ണ് മ​ന്ത്രി​സ​ഭ ഗ​വ​ർ​ണ​ർ​ക്ക് അ​യ​ച്ച​തെ​ന്നാ​ണ്​ ഫ​യ​ലി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും കോ​ട​തി നീ​രീ​ക്ഷി​ച്ചു.
    

Loading...
COMMENTS