കാലടി വിദ്യാർഥികൾക്ക് ആശ്വാസമായി ഹൈകോടതി; സസ്പെൻഷൻ റദ്ദാക്കി, പരീക്ഷ എഴുതാം; സമരം അവസാനിപ്പിച്ചു
text_fieldsകൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ഹൈകോടതി. അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
വിദ്യാർഥികളെ ഇന്ന് തന്നെ ക്ലാസിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. സർവകലാശാല അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടും റദ്ദാക്കി. അനുകൂല വിധി വന്നതോടെ 117-ാം ദിവസത്തിലെത്തിയ വിദ്യാർഥിസമരവും 22 ദിവസമായി തുടരുന്ന നിരാഹാരസമരവും അവസാനിപ്പിച്ചു.
ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ നടപടികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് വിദ്യാർഥികൾ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സർകലാശാലയുടെ വാദം. എന്നാൽ, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, പ്രസ്തുത ഉത്തരവുകൾ റദ്ദാക്കണമെന്നും വിദ്യാർഥികൾ കോടതിയിൽ ആവശ്യപ്പെട്ടു.
Updating....

