Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷ്മി നായരെ...

ലക്ഷ്മി നായരെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ കോടതി

text_fields
bookmark_border
ലക്ഷ്മി നായരെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ കോടതി
cancel

കൊച്ചി: ലോ അക്കാദമി കോളജ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ്​ ചെയ്യരുതെന്ന് ഹൈകോടതി. ജാതീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച്​ വിദ്യാർഥികളുടെ പരാതിയിലെടുത്ത കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ലക്ഷ്മി നായർ നൽകിയ ഹരജിയിലാണ്​ കോടതി ഉത്തരവ്.

പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ്​ ചെയ്യാത്ത പൊലീസ് നടപടി വിചിത്രമാണെന്ന് കഴിഞ്ഞദിവസം കുട്ടികളിൽനിന്ന് മൊഴിയെടുക്കാനെത്തിയ ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു പറഞ്ഞിരുന്നു.

പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കേണ്ട പൊലീസ് വേട്ടക്കാരോടൊപ്പം ചേർന്നിരിക്കുകയാണ്. സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ്​ സംസ്ഥാന സർക്കാരി​​േൻറത്​. വിദ്യാർഥിനികളുടെ പരാതിയിൽ ലക്ഷ്മി നായർക്കെതിരെ വനിതാ കമ്മിഷൻ കേസെടുക്കുമെന്നും അവർ ​പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshmi nair arrest
News Summary - HC against lakshmi nair arrest
Next Story