ഹവാല ഇടപാട്: അബ്ദുൽ ലത്തീഫിനെ ഇ.ഡി ചോദ്യംചെയ്തു
text_fieldsബംഗളൂരു: മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി തിരുവനന്തപുരം സ്വദേശി അബ്ദുൽ ലത്തീഫിനെ ഇ.ഡി ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 10ന് ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഒാഫിസിൽ ഹാജരായ അബ്ദുൽ ലത്തീഫിനെ രാത്രി ൈവകിയും ചോദ്യംചെയ്യുകയാണ്.
2012 മുതൽ 2019 വരെ കാലയളവിൽ ബിനീഷിെൻറ വിവിധ അക്കൗണ്ടുകളിലേക്ക് 5.17 കോടി വന്നതായി കണ്ടെത്തിയ ഇ.ഡി, മയക്കുമരുന്ന് ഇടപാടിലൂടെയാണ് ഇൗ തുക എത്തിയതെന്നാണ് സംശയിക്കുന്നത്. സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ബിസിനസ് പങ്കാളികളെയും ചോദ്യംചെയ്യുന്നത്. ബിനീഷിെൻറ ബിനാമിയെന്ന് ഇ.ഡി കണ്ടെത്തിയ അബ്ദുൽ ലത്തീഫിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീട്ടിലും നവംബർ നാലിന് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
തിരുവനന്തപുരത്തെ കാർ പാലസിനു പുറമെ ഒാൾഡ് കോഫി ഹൗസ്, കാപിറ്റോൾ ഫർണിച്ചർ തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങൾ ലത്തീഫിെൻറ പേരിലുണ്ട്. ലത്തീഫിനു പുറമെ, ബംഗളൂരു കമ്മനഹള്ളിയിലെ ഹയാത്ത് ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, എസ്. അരുൺ, ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനിക്കുട്ടൻ എന്നിവർക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി രണ്ടു തവണ സമൻസ് അയച്ചിരുന്നു. മറ്റു മൂന്നുപേരും ഇതുവരെ ഹാജരായിട്ടില്ല. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിെൻറ ഉടമസ്ഥതയിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിെൻറ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് റെയ്ഡിനിടെ കണ്ടെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ ബിനീഷിെൻറ ഡ്രൈവർ അനിക്കുട്ടനും ബിനീഷിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് എസ്. അരുണും വൻതുക നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇൗ ഇടപാടുകൾ സംബന്ധിച്ച് ഇരുവരിൽനിന്നും വിവരം തേടും. 50 ലക്ഷത്തിലേറെയാണ് ബിനീഷ് അനൂപിെൻറ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ബിനീഷ് ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ ബിനീഷിെൻറ സുഹൃത്തുക്കളിൽനിന്ന് ലഭിക്കുന്ന മൊഴി ഇ.ഡി കേസിൽ നിർണായകമാവും.