പി.വി. അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; വിശദീകരണവുമായി കെ. പ്രവീൺ കുമാർ
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിലെ തോൽവി സംബന്ധിച്ച പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എം.എൽ.എ. പി.വി. അൻവറിനെ മോശമാക്കിയിട്ടില്ലെന്നും വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ പറഞ്ഞതല്ലെന്നും പ്രവീൺ കുമാർ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം പ്രവർത്തകരുമായി സംസാരിച്ചപ്പോൾ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ പങ്കുവെച്ച അഭിപ്രായമാണ്. വ്യക്തിപരമായി അദ്ദേഹത്തെ മോശപ്പെടുത്തി അൻവർ ആയതിനാൽ തോറ്റു എന്ന് പറഞ്ഞിട്ടില്ല. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കിൽ പി.വി. അൻവറായാലും ജയിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. പി.വി. അൻവർ അടുത്ത സുഹൃത്താണ്. പി.വി. അൻവറിനെ വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ പറഞ്ഞതല്ല. ഇത് ഒരു പ്രശ്നമാക്കാൻ ആഗ്രഹിക്കുന്നില്ല -പ്രവീൺ കുമാർ വിശദീകരിച്ചു. ബേപ്പൂരില്‍ സ്ഥാനാര്‍ഥിത്വം പിഴച്ചുവെന്നും കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നെന്നുമാണ് പ്രവീൺ കുമാർ പറഞ്ഞിരുന്നത്. ഇതിൽ പ്രതികരണവുമായി പി.വി. അൻവറും രംഗത്തെത്തിയിരുന്നു. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ പരാജയപ്പെടുത്തി എന്നാണ് അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

