പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരുന്നതിൽ വിരോധമില്ല -എ.എ.പി
text_fieldsന്യൂഡൽഹി: രാഷ്ട്രീയ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന് പാർട്ടിയിൽ ചേരാമെന്ന് ആം ആദ്മി. മുതിർന്ന നേതാവ് സഞ്ജയ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷോറിെൻറ തന്ത്രങ്ങളും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിെൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചത്.
നേരത്തെ പ്രശാന്ത് കിഷോറിനെ ജനതാദൾ യുണൈറ്റഡിൽ നിന്ന് പുറത്താക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസ്താവനകളെ തുടർന്നായിരുന്നു പുറത്താക്കൽ. നിതീഷ് കുമാറുമായും ബി.ജെ.പിയുമായുമുള്ള ഭിന്നതകളാണ് പ്രശാന്ത് കിഷോറിന് പുറത്തേക്കുള്ള വഴി തുറന്നത്.
അതേസമയം, ബീഹാറിൽ മഹാസഖ്യം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രശാന്ത് കിഷോർ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷൻ ജിതൻ രാം മഞ്ചി ആർ.എൽ.എസ്.പി മേധാവി ഉപേന്ദ്ര കുശ്വാല എന്നിവരുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തിയിരുന്നു.
