നിലമ്പൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം -ചീഫ് ഇലക്ടറൽ ഓഫീസർ
text_fieldsമലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൻമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 263 ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) വീടുകൾ തോറും നടത്തിയ ഫീൽഡ് സർവേക്ക് ശേഷം, അവകാശവാദങ്ങളും എതിർപ്പുകളും ക്ഷണിച്ചു കൊണ്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ) കരട് വോട്ടർപട്ടിക ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് കരട് വോട്ടർപട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവൽ ഏജന്റുമാരെയും നിയമിച്ചു. എല്ലാ അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിച്ച ശേഷം, അന്തിമ വോട്ടർപട്ടിക അസിസ്റ്റന്‍റ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ മേയ് അഞ്ചിന് പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പകർപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്.
1950ലെ ആർ.പി ആക്ട് സെക്ഷൻ 24 (a) പ്രകാരം, ഇലക്ട്രൽ രജിസ്ട്രാർ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ആർക്കും അപ്പീൽ നൽകാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിൽ ആരെങ്കിലും തൃപ്തരല്ലെങ്കിൽ, ചീഫ് ഇലക്ടറൽ ഓഫീസർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

