വിദ്വേഷ കമൻറിട്ട പൊലീസുകാരന് സസ്പെൻഷൻ
text_fieldsതിരൂര്‍ (മലപ്പുറം): ഡല്‍ഹി കലാപം സംബന്ധിച്ച് വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമത്തിൽ കമൻറിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന രജീഷ് കൊളപ്പുറത്തിനെയാണ് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അന്വേഷണ ഭാഗമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം തുടരും.
നേരത്തെ താല്‍ക്കാലിക നടപടിയെന്നോണം രജീഷിനെ മലപ്പുറം എ.ആര് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി അക്രമം സംബന്ധിച്ച് ഫേസ്ബുക്കിൽ വന്ന ഒരു വാര്ത്തക്കടിയിലാണ് എ.ആര് നഗര്‍ കൊളപ്പുറം സ്വദേശിയായ രജീഷ് വിവാദ കമൻറിട്ടത്. ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗും സി.പി.എമ്മും പരാതി നല്‍കിയിരുന്നു. വിവാദത്തിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച രജീഷ് ദിവസങ്ങള്‍ക്കുമുമ്പ് തെൻറ എഫ്.ബി അക്കൗണ്ട് ഡിലിറ്റ് ചെയ്തിരുന്നു.
