ഹാഥറസ് ബലാത്സംഗ കൊലയുടെ മറവിൽ ഗൂഢാലോചന: പൂന്താനം സ്വദേശിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsമേലാറ്റൂർ: കീഴാറ്റൂർ പൂന്താനം സ്വദേശിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുളിയൻ കമാലിനെയാണ് (52) മഥുര ജില്ലയിലെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ മേലാറ്റൂർ പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്.
കമാലിനെ ശനിയാഴ്ച ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. 2020ലെ ഹാഥറസ് കൂട്ട ബലാത്സംഗ കൊലയുടെ മറവിൽ ഗൂഢാലോചന ആസൂത്രണം ചെയ്തെന്ന കേസിലാണ് അറസ്റ്റ് എന്നാണ് സൂചന.
സമാനമായ കേസിലാണ് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ രണ്ടുവർഷം ജയിലിൽ കഴിഞ്ഞ സിദ്ദീഖ് കാപ്പൻ ഫെബ്രുവരി ആദ്യത്തിലാണ് മോചിതനായത്.