വർഗീയ പരാമർശനം: മന്ത്രി ജി. സുധാകരന് എതിരെ കമീഷന് പരാതി നൽകും
text_fieldsആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വർഗീയ പ രാമർശനം നടത്തിയെന്ന് ആരോപിച്ച് മന്ത്രി ജി. സുധാകരന് എതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുന്നു.
ചൊവ്വാഴ്ച എൽ.ഡി.എഫ് കൺവെൻഷനിൽ അധ്യക്ഷത വഹിച്ച സുധാകരൻ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് പരാമർശിക്കവെ പാണക്കാട് തങ്ങൾ മാത്രം ഉറപ്പ് നൽകിയാൽ വിജയിക്കില്ലെന്നും ഭൂരിപക്ഷം ഹിന്ദുവോട്ടർമാരാണെന്നും പറഞ്ഞതിനെതിരെയാണ് കോൺഗ്രസ് രംഗത്തുവന്നത്.
അമേത്തിയിൽ ഹിന്ദു വോട്ടുകൾ പേടിച്ചാണ് രാഹുൽ കേരളത്തിലേക്ക് പോന്നതെന്ന് പ്രസ്താവിച്ച നരേന്ദ്രമോദിയുടെ മനസ്സ് തന്നെയാണ് സുധാകരനെന്ന് ലിജു കുറ്റപ്പെടുത്തി.
