Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്വേഷ മുദ്രാവാക്യം:...

വിദ്വേഷ മുദ്രാവാക്യം: രണ്ട് ബി.ജെ.പി പ്രവർത്തകർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
suicide, arrest
cancel

ത​ല​ശ്ശേ​രി: കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ ബ​ലി​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ ഒ​ന്നി​ന് ത​ല​ശ്ശേ​രി​യി​ൽ ന​ട​ന്ന യു​വ​മോ​ർ​ച്ച റാ​ലി​യി​ൽ മ​ത വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ.

മാ​ലൂ​ർ തോ​ല​മ്പ്ര ച​ന്ത്രോ​ത്ത് ഹൗ​സി​ൽ പി. ​സ​ജി​ൻ (46), തോ​ല​മ്പ്ര ര​മ്യ നി​വാ​സി​ൽ രാ​ഹു​ൽ (32) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ​ത്. ര​ണ്ടു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്​​തു. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

ശി​വ​പു​രം വെ​മ്പ​ടി​ത്ത​ട്ട് മാ​ത്രാ​വി​ൽ ശ്രു​തി​ൻ (28), ധ​ർ​മ​ടം പ​ഞ്ചാ​യ​ത്തി​ലെ പാ​ല​യാ​ട് വാ​ഴ​യി​ൽ ഹൗ​സി​ൽ ഷി​ജി​ൽ എ​ന്ന ടു​ട്ടു (30), ക​ണ്ണ​വം കൊ​ട്ട​ന്നേ​ൽ ഹൗ​സി​ൽ ആ​ർ. ര​ഗി​ത്ത് (26), ക​ണ്ണ​വം ക​രീ​ച്ചാ​ൽ ഹൗ​സി​ൽ വി.​വി. ശ​ര​ത് (25), മാ​ലൂ​ർ ശി​വ​പു​രം ശ്രീ​ജാ​ല​യ​ത്തി​ൽ ശ്രീ​രാ​ഗ് (26), തോ​ല​മ്പ്ര​യി​ലെ ചെ​മ്മ​ര​ൻ കൃ​ഷ്​​ണ​സ​ദ​സ്സി​ൽ സി. ​ര​ജീ​ഷ് (30) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ​ത്.

യു​വ​മോ​ർ​ച്ച നേ​താ​വ് കെ.​ടി. ജ​യ​കൃ​ഷ്​​ണ​ൻ കൊ​ല്ല​പ്പെ​ട്ട​തി‍െൻറ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ ഒ​ന്നി​ന് ത​ല​ശ്ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല റാ​ലി​യി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന് 25 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ത​ല​ശ്ശേ​രി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ കേ​സി​ൽ ബി.​ജെ.​പി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasseryhate speech casebjp
News Summary - Hate speech: Two more BJP activists arrested
Next Story