Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്വേഷ പ്രസംഗം​: പാലാ ...

വിദ്വേഷ പ്രസംഗം​: പാലാ ബിഷപ്പിനെതിരെ പൊലീസ്​ കേസെടുത്തു

text_fields
bookmark_border
pala bishop
cancel
camera_alt

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​ എ​ന്ന വി​വാ​ദ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പാ​ലാ രൂ​പ​ത ബി​ഷ​പ്​ മാ​ർ ജോ​സ​ഫ്​ ക​ല്ല​റ​ങ്ങാ​ട്ടി​നെ​തി​രെ പൊലീസ്​ കേസെടുത്തു. കുറവിലങ്ങാട്​ പൊലീസാണ്​ കേസെടുത്തത്​.

ബിഷപ്പിനെതിരെ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ​ പാ​ലാ ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​ കഴിഞ്ഞദിവസം​ ഉ​ത്ത​ര​വി​ട്ട​ിരുന്നു.

ഓ​ൾ ഇ​ന്ത്യ ഇ​മാം​സ്​ കൗ​ൺ​സി​ൽ കോ​ട്ട​യം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ്​ മൗ​ല​വി​യു​ടെ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ഇ​ദ്ദേ​ഹം നേ​ര​േ​ത്ത കു​റ​വി​ല​ങ്ങാ​ട്​ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ്​ ഇൗ ​ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന്​ കു​റ​വി​ല​ങ്ങാ​ട് മ​ര്‍ത്ത മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​െൻറ സ​മാ​പ​ന​ത്തി​ൽ കു​ർ​ബാ​ന​മ​ധ്യേ​യാ​ണ്​ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

പാലാ ബിഷപ്പ്​ പറഞ്ഞത്​:

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ഗുരുതര ആരോപണമാണ്​ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്​. നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറഞ്ഞത്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്​. ഇത്തരക്കാർക്ക് നിക്ഷിപ്ത താൽപര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്‍റെ ആരോപണങ്ങൾ. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവിട്ടത്.

ക്ല​ബ് ഹൗ​സ്, ഇ​ൻ​സ്​​റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്​ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യു​ള്ള സൗ​ഹൃ​ദ​ങ്ങ​ളി​ൽ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​യ​ണ​ം. ഇ​തി​നെ​തി​രെ ക​ത്തോ​ലി​ക്ക കു​ടും​ബ​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണം. സൗ​ഹൃ​ദ​പാ​ർ​ട്ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​െൻറ അ​പ​ക​ടം പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. കേ​ര​ളം തീ​വ്ര​വാ​ദി​ക​ളു​ടെ റി​ക്രൂ​ട്ടി​ങ് കേ​ന്ദ്ര​മാ​കു​മെ​ന്ന്​ മു​ന്‍ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

തീ​വ്ര​വാ​ദി​ക​ളു​ടെ സ്ലീ​പ്പി​ങ് സെ​ല്ലു​ക​ള്‍ ഇ​വി​ടെ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ര്‍ഗീ​യ​ത​യും വി​ദ്വേ​ഷ​വും വെ​റു​പ്പും വ​ള​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന ജി​ഹാ​ദി തീ​വ്ര​വാ​ദി​ക​ള്‍ എ​ല്ലാ​യി​ട​ത്തു​മു​ണ്ട്. കൊ​ച്ചു​കേ​ര​ള​ത്തി​ലു​മു​ണ്ട്. പെ​ണ്‍കു​ട്ടി​യെ എ​ങ്ങ​നെ വ​ശ​ത്താ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് ജി​ഹാ​ദി​ക​ൾ. പെ​ണ്‍കു​ട്ടി​ക​ളെ ന​മു​ക്ക് ന​ഷ്​​ട​മാ​കു​ന്നു​ണ്ട്. അ​ത് പ്ര​ണ​യ വി​വാ​ഹ​ങ്ങ​ള​ല്ല; ന​ശി​പ്പി​ക്ക​ലാ​ണ്.

യു​ദ്ധ​ത​ന്ത്ര​മാ​ണ്. ര​ണ്ടു മ​ത​ങ്ങ​ളി​ലു​ള്ള യു​വ​തി​യും യു​വാ​വും പ്ര​ണ​യി​ച്ചാ​ൽ എ​ന്താ​ണ്​​ തെ​റ്റെ​ന്ന്​ ചോ​ദി​ക്കു​ന്ന​ത്​ ല​ളി​ത​മാ​ണ്. എ​ന്നാ​ൽ, അ​വ​രെ​ങ്ങ​നെ​യാ​ണ്​​ വി​വാ​ഹ​ത്തി​ലേ​ക്ക്​ എ​ത്തി​യ​യെ​ന്ന​തും പി​ന്നീ​ട്​ എ​ന്തു​സം​ഭ​വി​ച്ചു​െ​വ​ന്ന​തും വ​ലി​യ ചോ​ദ്യ​മാ​ണ്. മ​ല​യാ​ളി​ക​ളാ​യ ഹി​ന്ദു, മു​സ്​​ലിം പെ​ൺ​കു​ട്ടി​ക​ൾ ഐ.​എ​സ്​ ക്യാ​മ്പു​ക​ളി​ൽ എ​ത്തി​യ​തെ​ങ്ങ​നെ​യാ​ണെ​ന്ന്​ വി​ശ​ദ​മാ​യി പ​ഠി​ക്ക​ണ​മെ​ന്ന്​ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്​ പ​റ​ഞ്ഞു.

Show Full Article
TAGS:pala bishop 
News Summary - Hate speech: Police file case against Bishop Pala
Next Story