Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്വേഷ പരാമർശം:...

വിദ്വേഷ പരാമർശം: പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി

text_fields
bookmark_border
വിദ്വേഷ പരാമർശം: പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി
cancel

കോട്ടയം: മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ ബി.ജെ.പി നേതാവ്​ പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ അഡീഷണൽ സെഷൻസ് കോടതി മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ്​ കേസ്​ മാറ്റിവെക്കുന്നത്​. 30ലേക്കാണ് മാറ്റിയിരിക്കുന്നത്.

ജനുവരി ആറിന് ചാനൽ ചർച്ചക്കിടെയാണ്​ പി.സി. ജോർജ്​ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്​. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.

വിവിധ പരാതികളിൽ ഈരാറ്റുപേട്ട പൊലീസ്​ ജാമ്യമില്ല വകുപ്പ്​ പ്രകാരം​ കേസെടുത്തിരുന്നു​. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeHate Speech
News Summary - Hate speech: P.C. George's bail plea was changed for the third time
Next Story