വിദ്വേഷ പ്രസംഗം: എളമരം കരീമിനെതിരെ ‘മാധ്യമ’ത്തിന്റെ പരാതി
text_fieldsകോഴിക്കോട്: ‘മാധ്യമം’ പത്രത്തിനെതിരെ വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന പ്രകോപനപരമായ പ്രസംഗം നടത്തിയതിന് മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറിയുമായ എളമരം കരീമിനെതിരെ മാനേജ്മെന്റ് പൊലീസിൽ പരാതി നൽകി.
സെപ്റ്റംബർ മൂന്നിന് കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കവെ, മാധ്യമത്തിനെതിരെ വംശീയാരോപണങ്ങൾ ഉന്നയിച്ച കരീം, സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ സ്പർദ്ധയും വർഗീയ ചേരിതിരിവും ഉണ്ടാക്കാനായി ബോധപൂർവം ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
പൊതുസമൂഹത്തിൽ ‘മാധ്യമ’ത്തെ ഇകഴ്ത്തുന്നതിനും ജീവനക്കാരെ പരസ്പരം ഭിന്നിപ്പിക്കുന്നതിനും വംശീയ വികാരം ഇളക്കി വിടാനുമാണ് പ്രസംഗത്തിൽ ശ്രമിച്ചത്. ഇതിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ചേവായൂർ പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

