Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതവിദ്വേഷപ്രസംഗം:...

മതവിദ്വേഷപ്രസംഗം: പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും

text_fields
bookmark_border
pc george
cancel
Listen to this Article

തിരുവനന്തപുരം: മതവിദ്വേഷപ്രസംഗം നടത്തിയ കേസിൽ പി.സി. ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ബുധനാഴ്ച കോടതി വാദം കേൾക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാണ്​ ഹരജി പരിഗണിക്കുന്നത്. ഏപ്രിൽ 29ന് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം.

മുസ്​ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന നിലയിലുള്ള പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്​. കേസ്​ രജിസ്റ്റർ ചെയ്ത ഫോർട്ട്​ പൊലീസ്​ കോട്ടയം ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയാണ് ​ജോർജിനെ അറസ്റ്റ്​ ചെയ്തത്. തുടർന്ന്​ തിരുവനന്തപുരത്തേക്ക്​ കൊണ്ടുവന്ന അദ്ദേഹത്തിന്​ സർക്കാർ അഭിഭാഷകന്‍റെ അസാന്നിധ്യത്തിൽ കോടതി ജാമ്യം അനുവദിച്ചു. ഇത്​ ഏറെ വിവാദമായിരുന്നു. പൊലീസിന്‍റെ ഒത്തുകളിയാണ്​ ജോർജിന്​ ജാമ്യം കിട്ടാൻ കാരണമായതെന്ന ആക്ഷേപവും ഉയർന്നു.

തുടർന്ന് കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ ജാമ്യം അനുവദിക്കാനുള്ള കാരണം പൊലീസ് സമർപ്പിച്ച ദുർബലമായ റിപ്പോർട്ട്‌ കണക്കിലെടുത്താണെന്ന്​ വ്യക്തമായി. അതിനെ തുടർന്നാണ്​ നാണക്കേട്​ മാറ്റാനായി കോടതിയെ സമീപിക്കാൻ പൊലീസ്​ തീരുമാനിച്ചത്​. നിയമോപദേശം തേടിയ ശേഷമാണ്​ ജോർജ്​ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്​. ആ ഹരജിയാണ്​ ബുധനാഴ്ച​ കോടതി പരിഗണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p c george
News Summary - Hate speech: Government application against P.C George hear today
Next Story