Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഐഡിയിലൂടെ...

വ്യാജ ഐഡിയിലൂടെ വിദ്വേഷ പ്രചാരണം: കർശന നടപടി​ക്കൊരുങ്ങി പൊലീസ്​

text_fields
bookmark_border
Kerala Police
cancel

മ​ല​പ്പു​റം: മ​ത​വി​ദ്വേ​ഷം വ​ള​ര്‍ത്തു​ന്ന രീ​തി​യി​ലും സ​മു​ദാ​യി​ക സൗ​ഹാ​ര്‍ദം ത​ക​ര്‍ക്കു​ന്ന ത​ര​ത്തി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​മി​ച്ച്​ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ വ്യാ​പ​ക​മാ​കു​ന്നു.

ക​ള​മ​ശ്ശേ​രി ബോം​ബ് സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍ന്ന് സൈ​ബ​ർ സെ​ൽ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളി​ലാ​ണ്​ ഫേ​സ്​​ബു​ക്കി​ലും മ​റ്റു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​ജ​ ഐ.​ഡി ഉ​പ​യോ​ഗി​ച്ച്​ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളും ക​മ​ന്‍റു​ക​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ നി​ർ​മി​ച്ച​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് അ​വ​ര്‍ ഉ​പ​യോ​ഗി​ച്ച ഐ.​പി വി​ലാ​സം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ പൊ​ലീ​സ്. ഇ​തി​നാ​യി ഫേ​സ്​​ബു​ക്ക്, ഇ​ന്‍സ്റ്റ​ഗ്രാം, എ​ക്സ്, വാ​ട്സ്ആ​പ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പൊ​ലീ​സ്​​ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

വി​ദ്വേ​ഷ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സൈ​ബ​ര്‍ സെ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും സം​സ്ഥാ​ന പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ്​ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഐ.​പി.​സി 153, പൊ​ലീ​സ്​ ആ​ക്ട്​ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. സ​മാ​ന രീ​തി​യി​ൽ സം​സ്ഥാ​ന​​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന ത​ര​ത്തി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ളും വാ​ര്‍ത്ത​ക​ളും പ്ര​ച​രി​പ്പി​ച്ച​തി​ന് ന​വം​ബ​ർ ഒ​ന്നു​വ​രെ 54 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate Speechfake IDKerala Police
News Summary - Hate propaganda through fake ID: Police ready for strict action
Next Story